കെയ്റോ: ഈജിപ്തിൽ കനത്ത മഴയ്ക്കിടെ വീണ്ടും കരിന്തേൾ ആക്രമണം. അപകടകാരികളായ തേളുകളുടെ കുത്തേറ്റ് മൂന്ന് പേർ മരിച്ചു. അഞ്ഞൂറോളം പേർക്ക് തേളുകളുടെ ആക്രമണത്തിൽ പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:‘വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം‘: ലോകരാജ്യങ്ങൾക്ക് ചൈനയോടുള്ള വെറുപ്പ് കൂടുന്നതായി സർവേ ഫലം
കനത്ത മഴയിൽ അസ്വാൻ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെയാണ് തേളുകൾ നാട്ടിലിറങ്ങിയത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകളാണ് തെരുവിലറങ്ങിയത്. കനത്ത മഴയില്‍ ഇവയുടെ മാളങ്ങള്‍ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങാന്‍ കാരണമായി.
ആന്‍ഡ്രോക്ടോണസ് ജനുസ്സില്‍പ്പെട്ട ഫാറ്റ്‌ടെയല്‍ എന്ന വിഭാഗം തേളുകളാണ് ഈജിപ്തിൽ നാശം വിതച്ചത്. ആളെക്കൊല്ലി എന്നു കൂടി അറിയപ്പെടുന്ന തേളുകളാണ് ഇവ. കഴിഞ്ഞയാഴ്ചയും ഇവയുടെ ആക്രമണത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തേളിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസതടസ്സം, പേശികളില്‍ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് പ്രകടമായത്.
ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്. ഈജിപ്തില്‍ കാണപ്പെടുന്ന കറുത്ത വാലുള്ള തേളുകളുടെ കുത്തേറ്റാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിനകം മരണം സുനിശ്ചിതമാണ്.
Post Your Comments