Latest NewsIndiaNews

പാരാസെയ്‌ലിംഗിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ പതിച്ചു (വീഡിയോ)

ദിയു: അവധിക്കാലം ആഘോഷിക്കാനായി ദിയുവിലെത്തിയ ദമ്പതികള്‍ പാരാസെയ്‌ലിംഗ് നടത്തുന്നതിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി കടലില്‍ പതിച്ചു. നരോവ ബീച്ചില്‍ ഞായറാഴ്ച നടന്ന സംഭവത്തിൽ ഗുജറാത്ത് സ്വദേശി അജിത് കതാട് ഭാര്യ സര്‍ല കതാട് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അജിത്തിന്റെ സഹോദരന്‍ രാകേഷ് പകർത്തിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാരാസെയ്‌ലിംഗ് നടത്തവേ പാരച്യൂട്ടിനെ പവര്‍ ബോട്ടുമായി ബന്ധിപ്പിക്കുന്ന വടം പൊട്ടിയാണ് അപകടമുണ്ടായത്. വടംപൊട്ടിയതോടെ ദമ്പതികൾ ആകാശത്തേക്ക് ഉയര്‍ന്നുപോകുകയായിരുന്നു. അതേസമയം പാരാസെയ്‌ലിംഗ് നടത്തുന്നതിന് തൊട്ടുമുമ്പായി വടത്തിന്റെ അവസ്ഥ ബോട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും എന്നാൽ കുഴപ്പം ഒന്നും സംഭവിക്കില്ലെന്നാണ് അവര്‍ പറഞ്ഞതായും രാകേഷ് വ്യക്തമാക്കി. പാരാസെയ്‌ലിംഗ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിതും കുടുംബവും ആരോപിച്ചു.

അതേസമയം വലിയ അപകടത്തില്‍ നിന്നാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ലൈഫ് ജാക്കറ്റ് ധരിച്ച് കടലില്‍ വീണ ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തുകയായിരുന്നു.എന്നാൽ ശക്തമായ കാറ്റ് മൂലമാണ് അപകടം ഉണ്ടായതെന്നാണ് പാരാസെയ്‌ലിംഗ് നടത്തുന്ന പാംസ് അഡ്വഞ്ചര്‍ ആന്‍ഡ് മോട്ടോര്‍ സ്പോര്‍ട് ഉടമ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button