KeralaLatest NewsNews

ലക്ഷദ്വീപിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: ലക്ഷദ്വീപിലെ കോളേജുകള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാറ്റി പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ ജയരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് അക്കാദമിക് സേവനങ്ങള്‍ മരവിപ്പിക്കാന്‍ തീരുമാനമായത്.

Read Also : സൈബർ ലോകത്ത് ധാരാളം ചതിക്കുഴികൾ, കുഞ്ഞുങ്ങളെ ജാഗ്രതയോടെ ഇന്റർനെറ്റ്‌ ലോകവുമായി ബന്ധിപ്പിക്കുക: വി ശിവൻ കുട്ടി

കാലിക്കറ്റ് സര്‍വകലാശാലയുമായി കരാര്‍ പുതുക്കില്ലെന്നും ദ്വീപില്‍ നടത്തുന്ന മൂന്ന് സര്‍വകലാശാല കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകള്‍, ഇനി മുതല്‍ മുതല്‍ ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കാലിക്കറ്റ് സര്‍വകലാശാല അധികൃതരെ അറിയിച്ചിരുന്നു. ഇതോടെയാണ് ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക് സേവനങ്ങള്‍ മരവിപ്പിക്കാന്‍ വൈസ്ചാന്‍സിലറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചത്.

അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ കോഴ്‌സുകള്‍ പൂര്‍ണമായും പോണ്ടിച്ചേരി സര്‍വകലാശാലയുടെ കീഴിലാക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം. ഇതേ തുടര്‍ന്നാണ് നടപടി. 18 വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയാണ് ലക്ഷദ്വീപിലെ കോഴ്സുകള്‍ നടത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button