Latest NewsNewsIndia

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം : സ്കൂളുകളും കോളേജുകളും അടച്ചിടുന്നു

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന്
ഡല്‍ഹിയിലേയും തൊട്ടടുത്ത നഗരങ്ങളിലേയും സ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read : 2018ലെ പ്രളയം നമ്മെ പലതും പഠിപ്പിച്ചു: പക്ഷെ വേണ്ട വിധം ഉള്‍ക്കൊണ്ടില്ല, സംസ്ഥാനത്ത് ഭവന നയം രൂപീകരിക്കുമെന്ന് മന്ത്രി

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ വായുമലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതോടെ ലോക്ഡൗണ്‍ സമയത്തേത് പോലെ ഓണ്‍ലൈന്‍ ക്ലാസ് രീതിയിലേയ്ക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ് ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അനുവാദമില്ലാതെ അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് ഭരണകൂടം ശക്തമായി നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button