തിരുവനന്തപുരം: കോടതി മുറിക്കുള്ളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ സ്മാര്‍ട്ട് ഫോണ്‍ കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വിവീജ രവീന്ദ്രന്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് മോഷണം.
കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി ജി ഷൈനിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. 18,000 രൂപ വില വരുന്നതായിരുന്നു ഫോൺ. പെറ്റിക്കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ മോഷണംപോയ വിവരം ഷൈന്‍ അറിയുന്നത്.
Read Also : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം : കാര്‍ തകര്‍ത്തു, യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മോഷ്ടാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഫോണ്‍ കണ്ടെത്താനുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രമവും വിഫലമാവുകയായിരുന്നു. കോടതി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം പൊലീസില്‍ അറിയിക്കാനും ഉദ്യോഗസ്ഥന് സാധിച്ചില്ല.
Post Your Comments