PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം : കാര്‍ തകര്‍ത്തു, യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഞായറാഴ്ച രാത്രി കലാഗ്രാമത്തില്‍ നാടകം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്

തൃശൂര്‍ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറില്‍ യാത്രചെയ്യുമ്പോള്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടത്. ചീരക്കടവില്‍ നാടകപ്രവര്‍ത്തകരുടെ കലാഗ്രാമത്തിലെ നാടകപ്രവര്‍ത്തകരാണ് പ്രശോഭും സനോജും.

ഞായറാഴ്ച രാത്രി കലാഗ്രാമത്തില്‍ നാടകം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആന ആക്രമിക്കാൻ ശ്രമിച്ചത്. നാടകം കാണാനെത്തിയ രണ്ടുപേരെ ചീരക്കടവില്‍ നിന്ന്‌ താവളത്തേക്ക് കാറിലെത്തിക്കാന്‍ പോയതായിരുന്നു യുവാക്കള്‍.

കലാഗ്രാമത്തിൽ നിന്ന്‌ ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ ഒറ്റയാൻ റോഡരികിലെ വാഴത്തോട്ടത്തിൽ വാഴ തിന്നുകൊണ്ടിരിക്കുകയായിരുന്നു. യുവാക്കളുടെ മുന്നിലുണ്ടായിരുന്ന കാറിൽ നിന്ന്‌ തുടർച്ചയായി ഹോൺ മുഴക്കിയതോടെ കാട്ടാന തൊട്ടടുത്ത വനത്തിലേക്ക്‌ കയറിപ്പോയി.

Read Also : തെരുവുനായ്ക്കളുടെ വിളയാട്ടം : 50 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

താവളത്തു പോയി യുവാക്കൾ തിരിച്ചു വരുന്നവഴി കാട്ടാന റോഡിൽ വീണ്ടും നിലയുറപ്പിച്ചിരുന്നു. യുവാക്കൾ കാറിന്റെ ഹോണടിച്ചതും കാട്ടാന വാഹനത്തിനു നേരെ പാഞ്ഞടുത്തു. കാർ കൊമ്പിൽ കോർത്ത് പുറകോട്ട്‌ തള്ളിനീക്കി. കാറിന്റെ പിറകുവശം റേഡരികിലെ ചാലിലേക്കിറങ്ങി. തുടർന്ന്, കാട്ടാന കാറിനരികിൽ നിലയുറപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്ക് നിലയുറപ്പിച്ച ആന നാലുമണിക്കാണ് കാടുകയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button