KasargodLatest NewsKeralaNattuvarthaNews

നി​ര്‍ത്തി​യി​ട്ട സ്‌​കൂ​ട്ട​റും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ

മീ​പ്പു​ഗി​രി​യി​ലെ ബി. ​രാ​ജേ​ഷിന്റെ സ്‌​കൂ​ട്ട​റും പ​ണ​വു​മാ​ണ് മോ​ഷ്ടിച്ചത്

കാ​സ​ര്‍​ഗോഡ്: നി​ര്‍ത്തി​യി​ട്ട സ്‌​കൂ​ട്ട​റും 50,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി അറസ്റ്റിൽ. ഇ​രി​ട്ടി വി​കാ​സ് ന​ഗ​ര്‍ മാ​വി​ലാ​ഹൗ​സി​ലെ കെ.​കെ. വി​നേ​ഷി​നെ (22) ടൗ​ൺ പൊ​ലീ​സ് ആണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തത്.

മീ​പ്പു​ഗി​രി​യി​ലെ ബി. ​രാ​ജേ​ഷിന്റെ സ്‌​കൂ​ട്ട​റും പ​ണ​വു​മാ​ണ് ഇയാൾ മോ​ഷ്ടിച്ചത്. ഈ ​മാ​സം ഏ​ഴി​നാണ് കേസിനാസ്പദമായ സംഭവം. കു​ഡ്​​ലു​വി​ലെ ആ​ലി​യ ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന രാ​ജേ​ഷിന്റെ സ്‌​കൂ​ട്ട​റും അ​തി​ലു​ണ്ടാ​യി​രു​ന്ന അ​ര​ല​ക്ഷം രൂ​പ​യും മോ​ഷ​ണം പോ​കു​ക​യാ​യി​രു​ന്നു.

Read Also : ക​ന​ത്ത നാ​ശം വി​ത​ച്ച് മഴ : തിരുവനന്തപുരത്ത്​ 119 വീടുകൾ തകർന്നു

രാ​ജേ​ഷിന്റെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കാ​സ​ര്‍​ഗോഡ് ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രുകയായിരുന്നു. ​ഇ​തി​നി​ടെ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം സ്‌​കൂ​ട്ട​ര്‍ ഉ​പേ​ക്ഷി​ച്ച ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ നു​ള്ളി​പ്പാ​ടി​യി​ൽ വെ​ച്ചാ​ണ്​ പ്ര​തി വി​നേ​ഷി​നെ എ​സ്.​ഐ​മാ​രാ​യ വി​ഷ്ണു​പ്ര​സാ​ദ്, അ​ന്‍സാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷാ​ജു എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button