ദില്ലി: അയോധ്യ പുസ്തക വിവാദത്തിൽ വിചിത്ര വാദവുമായി കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് . ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തന്റെ പുസ്തകമെന്ന് സൽമാൻ ഖുർഷിദ് ഒരു ചാനലിനോട് പറഞ്ഞു. വിവാദത്തിന്റെ പേരിലുള്ള ഭീഷണിയെയും ആക്രമണത്തെയും താൻ മുഖവിലക്ക് എടുക്കുന്നില്ല. പുസ്തകത്തെ സംബന്ധിച്ച് രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്.
വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയെ പിന്തുണയ്ക്കുകയാണോയെന്ന് വ്യക്തമാക്കണമെന്നും
സൽമാൻ ഖുർഷിദ് പറഞ്ഞു. ഹിന്ദുമതത്തെ പിന്തുണയ്ക്കുന്നതും ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നതുമാണ് തൻ്റെ പുസ്തകം. പുസ്തകത്തെ എതിർക്കുന്ന ബിജെപി രാമക്ഷത്ര വിധിയെയാണ് തള്ളി പറയുന്നതെന്ന് പറഞ്ഞ സൽമാൻ ഖുർഷിദ് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ വിമർശനത്തേയും ചോദ്യം ചെയ്തു.
ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതാണ് കോൺഗ്രസ് നിലപാട്, വിരുദ്ധ നിലപാടുള്ള കോൺഗ്രസ് നേതാക്കൾ ആർക്കൊപ്പമെന്ന് കൂടി വ്യക്തമാക്കണം. ബിജെപിയെ ആണോ കോൺഗ്രസിനെ ആണോ പിന്തുണയ്ക്കുന്നതെന്ന് അവർ വിശദീകരിക്കണം. തനിക്ക് നേരെ നടക്കുന്ന ഭീഷണികളേയും ആക്രമണത്തെയും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു. സൽമാൻ ഖുർഷിദിൻ്റെ പുതിയ പുസ്തകമായ ‘Sunrise Over Ayodhya’ ആണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം.
പുസ്തകത്തിനെതിരെ ദില്ലി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചതോടെയാണ് വിവാദങ്ങൾ ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. പുസ്തകത്തിൽ ഹിന്ദുത്വത്തെ ഐഎസ് ഭീകരതയുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ദില്ലിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകനാണ് പൊലീസിന് പരാതി നൽകിയിട്ടുള്ളത്. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
Post Your Comments