അബുദാബി: എണ്ണ വില വർധന ഉപഭോക്തൃ രാജ്യമായ ഇന്ത്യയ്ക്കു പ്രയാസം സൃഷ്ടിക്കുന്നുവെന്ന് പെട്രോളിയം, പ്രകൃതിവാതക, ഭവന, നഗരവികസന കാര്യ മന്ത്രി ഹർദീപ് സിങ് പുരി. രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. എണ്ണ വില വർധനവ് സംശുദ്ധ ഊർജ പദ്ധതികളിലൂടെ 2070 ൽ നെറ്റ് സീറോ കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കള്ളപ്പണം വെളുപ്പിക്കൽ: വ്യവസായി ലളിത് ഗോയൽ ഇഡി കസ്റ്റഡിയിൽ
നാഷണൽ എക്‌സിബിഷൻ സെന്ററിലെ ഇന്ത്യാ പവിലിയന്റെ ഉദ്ഘാടനവും മന്ത്രി ഹർദീപ് സിങ് പുരി നിർവ്വഹിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി (എഫ്ഐപിഐ), ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് (ഡിജിഎച്ച്), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) തുടങ്ങി സർക്കാർ, സ്വകാര്യ മേഖലകളിലെ 30 കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അതേസമയം യുഎഇ ഊർജ, അടിസ്ഥാന സൗകര്യവികസന മന്ത്രി സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്റൂഇ, വ്യവസായ, നൂതനസാങ്കേതിക വിദ്യാ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ, റഷ്യ, കുവൈത്ത്, സൗദി എണ്ണ മന്ത്രിമാരുമാർ, വിവിധ കമ്പനി മേധാവികൾ എന്നിവരുമായി കഴിഞ്ഞ ദിവസം ഹർദ്ദീപ് സിംഗ് ചർച്ച നടത്തിയിരുന്നു.
Read Also: ശബരിമല ദര്‍ശനത്തിന് യുവതി എത്തി: പ്രതിഷേധം, തമിഴ്‌നാട് സ്വദേശിനി നാട്ടിലേക്ക് മടങ്ങി
Post Your Comments