ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐആര്‍ഇഒ ഗ്രൂപ്പ് വൈസ് ചെയര്‍മാനും എംഡിയുമായ ലളിത് ഗോയലിനെ ഇഡി അറസ്റ്റ് ചെയ്തു. നാല് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢിലെ ഇഡി ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
2010 മുതല്‍ ഫോറിന്‍ എക്സ്ചേഞ്ച് ആക്ട് ലംഘിച്ചതിന്റെ പേരില്‍ കമ്പനിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വിദേശത്തേക്ക് പോകാന്‍ ശ്രമിക്കവേ ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗോയലിനെ തടഞ്ഞ് വെച്ചിരുന്നു. ലളിത് ഗോയലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥർ നടപടിയെടുത്തത്.
മോഡലുകളുടെ മരണം, ദുരൂഹതയായി ഹോട്ടലുടമയുടെ നീക്കം : ദൃശ്യങ്ങള്‍ കളഞ്ഞത് വിഐപിയെ രക്ഷിക്കാന്‍
തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരായ ഗോയല്‍ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയില്ലെന്നും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനാലാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്.
Post Your Comments