തൃപ്രയാർ: പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ജന്മദിനം ജന്മനാടായ നാട്ടികയിൽ മധുരവും ഭക്ഷ്യ ധാന്യ കിറ്റുകളും വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചു. നാട്ടിക പഞ്ചായത്ത് മുൻ അംഗം പി.എം. സിദ്ദീഖ് നേതൃത്വം നൽകി.
Also Read : ഇന്ന് രാത്രിയോടെ മദ്യവില്പന അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ
യൂസഫലി ജനിച്ചു വളർന്ന കാഞ്ചി തറവാടിന്റെ പരിസരത്താണ് ജന്മദിനം ആഘോഷിച്ചത്. പ്രായമായ അമ്മമാർ കേക്ക് മുറിച്ചു. 150 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു.
എം.എ യൂസഫ് അലി നാടിന്റെ അഭിമാനമാണെന്ന് പി.എം. സിദ്ദീഖ് പറഞ്ഞു.
പി.എം. സിദ്ദീഖ്, പഞ്ചായത്ത് മുൻ പ്രസിഡൻറ് വി.ആർ. വിജയൻ, നൗഷാദ് ആറ്റുപറമ്പത്ത്, എ.എൻ. സിദ്ധപ്രസാദ്, മധു തനിമ, ടി.വി. ഷൈൻ, കെ.ജെ. ജിൻഷാദ്, റാനിഷ് കെ. രാമൻ, അമരീഷ് ഹരിലാൽ എന്നിവർ സംസാരിച്ചു.
Post Your Comments