ലക്നൗ: ഹൈവേയില്‍ എയര്‍ ഷോ നടത്തി വ്യോമസേന. യുപിയിലെ പൂര്‍വ്വാഞ്ചല്‍ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയര്‍ഷോ ഒരുക്കിയത്. മിറാഷ്-സുഖോയ്- ജാഗ്വാര്‍ വിമാനങ്ങളുടെ കരുത്തുറ്റ പ്രകടനം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു.
Read Also : ദുബായ് എയർഷോയിൽ ഇന്ത്യയുടെ തേജസ് ലോകത്തിന്റെ കൈയടി: കാണാൻ ‘സമൂസ’ പോലെന്ന് പാകിസ്ഥാൻ
വ്യോമതാവളങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന് നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ ഹൈവേയിലെ എയര്‍സ്ട്രിപ്പിന്റെ സുരക്ഷിതത്വത്തില്‍ വ്യോമസേന അനായാസം നിര്‍വ്വഹിച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ ഹൈവേകള്‍ വ്യോമതാവളങ്ങളാക്കി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് പാതയില്‍ 3.2 കിലോമീറ്റര്‍ ദൂരത്തില്‍ എയര്‍സ്ട്രിപ്പ് ഒരുക്കിയത്. രാവിലെ സി 130 ജെ ഹെര്‍ക്കുലീസ് ട്രാന്‍സ്പോര്‍ട്ട് വിമാനത്തില്‍ പ്രധാനമന്ത്രി ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു എയര്‍ ഷോ.
മിറാഷ് വിമാനമാണ് എയര്‍ഷോയില്‍ ആദ്യമെത്തിയത്. നിലംതൊട്ട ശേഷം പിന്‍ഭാഗത്ത് പാരച്യൂട്ട് വിടര്‍ത്തിയാണ് റണ്‍വേയിലൂടെ മിറാഷ് 2000 നീങ്ങിയത്. കാറ്റിന്റെ ഗതി നിയന്ത്രിക്കാനും കുറഞ്ഞ ദൂരത്തില്‍ ലാന്‍ഡ് ചെയ്യാനും ഇത് സഹായകമാകുമെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. ലാന്‍ഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം അടുത്ത ദൗത്യത്തിനായി ഇവിടെ നിന്നും മിറാഷ് വിമാനം പറന്നുയരുന്നതും കാണാം.
അഞ്ച് മിറാഷ് വിമാനങ്ങള്‍ ചേര്‍ന്ന് ആകാശത്ത് ഒരുക്കിയ ദൃശ്യവിരുന്നും ശ്രദ്ധേയമായി. ഹൈവേയില്‍ ലാന്‍ഡ് ചെയ്ത മീഡിയം ട്രാന്‍സ്പോര്‍ട്ട് വിമാനമായ എഎന്‍ 32 വില്‍ സൈനികരെ വിന്യസിക്കുന്നതും വ്യോമസേന എയര്‍ ഷോയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. സുഖോയ് 30, ജാഗ്വാര്‍ വിമാനങ്ങളും എയര്‍ഷോയില്‍ കരുത്തുകാട്ടി.
Post Your Comments