കൊടുങ്ങല്ലൂർ: ഇഡലി പാത്രത്തിന്റെ മൂടിയിൽ വിരൽ കുടുങ്ങിയ കുഞ്ഞിന് ഫയർ ഫോഴ്സ് രക്ഷകരായി. പെരിഞ്ഞനം കൊറ്റകുളം സ്വദേശി പാതാനത്ത് പറമ്പിൽ മുഹമ്മദ് ആഷീമിന്റെ മകൻ ഒന്നര വയസ്സുള്ള ആദമിന്റെ വിരലാണ് പാത്രത്തിന്റെ മൂടിയിൽ കുടുങ്ങിയത്.
വീട്ടുകാർ ഏറെ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. വിരൽ മുറിയുമെന്ന അവസ്ഥയിൽ എത്തിയതോടെ കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ പുല്ലൂറ്റ് ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തി. തുടർന്ന് അഗ്നിശമന സേനയാണ് കുട്ടിയുടെ വിരൽ പുറത്തെടുത്തത്.
Read Also : മോഷണത്തിനിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഹനീഫയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജീഷ്, ബിനുരാജ്, അതുൽജിത്ത്, എസ്. സന്ദീപ്, ആർ. ശ്രീജിത്ത് എന്നിവർ ചേർന്ന് ഇഡലിത്തട്ട് മുറിച്ച് കുട്ടിയുടെ വിരൽ പുറത്തെടുക്കുകയായിരുന്നു.
Post Your Comments