കണ്ണൂർ: മോഷണത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. അസം ബാർപെറ്റ സ്വദേശി നസറുളിനെയാണ് (25) പൊലീസ് പിടികൂടിയത്. കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അസം ബർപെറ്റ സ്വദേശിയും ഒന്നാം പ്രതിയുമായ അന്തർസംസ്ഥാന തൊഴിലാളി മോബുൾ ഹക്ക് (25) നേരത്തെ അറസ്റ്റിലായിരുന്നു. ആയിഷയുടെ കമ്മലുകൾ പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: നിര്‍ത്തിയിട്ട സ്കൂട്ടറും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ
വാരത്ത് സെപ്റ്റംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെ കവര്‍ച്ചാസംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് സാരമായി പരിക്കേറ്റ ആയിഷ ചികിത്സക്കിടെയാണ് മരിച്ചത്.
ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീട്ടിനകത്ത് വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം തടസപ്പെടുത്തി. പുലര്‍ച്ചെ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ ആയിഷയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആയിഷ പിന്നീട് മരണപ്പെടുകയായിരുന്നു.
പ്രതിയെ വാരത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. കേസിൽ രണ്ട് പ്രതികൾ മാത്രമേയുള്ളൂവെന്ന് ശ്രീജിത്ത് കോടേരി പറഞ്ഞു. പ്രതികൾ ഇരുവരും ആയിഷയുടെ വീടിന് സമീപത്ത് പണിയെടുത്തിരുന്നു. അവിടെ നിന്നാണ് ആയിഷ തനിച്ച് താമസിക്കുന്നത് പ്രതികൾ മനസ്സിലാക്കിയതെന്നും കവർച്ച ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ അസി. കമീഷണര്‍ പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.
Post Your Comments