Latest NewsNewsIndia

മോദി നടപ്പാക്കുന്നത്​ നബിയുടെ സന്ദേശം: സ്വച്ഛ് ഭാരത് അഭിയാനും ബേട്ടി ബച്ചാവോയും ഉദാഹരണങ്ങളെന്ന് ​ ​ബി.ജെ.പി നേതാവ്

ന്യൂഡൽഹി : : പ്രവാചകൻ മുഹമ്മദ്​ നബിയുടെ സ​​ന്ദേശങ്ങളാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ​ നടപ്പാക്കുന്ന പദ്ധതികളെന്ന്​ ബി.ജെ.പി മോർച്ച പ്രസിഡന്റ് സിദ്ദീഖി. സ്വച്ഛ് ഭാരത് അഭിയാൻ, ബേട്ടി ബച്ചാവോ ബേഠി പഠാവോ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വൃത്തി ഇസ്‌ലാമിന്റെ അവിഭാജ്യഘടകമാണ്, എന്നാൽ ഇത്രയും വർഷമായി ശുചിത്വത്തിനായി ഒരു ദേശീയ ക്യാംപയിൻ പോലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധി വിശ്വാസത്തിന്റെ പകുതിയെന്നാണ് പ്രവാചകൻ പഠിപ്പിച്ചിരുക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രി കൊണ്ടുവന്ന മാറ്റം കാണുക, ഇസ്ലാം മതം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും മോദി നടപ്പാക്കുന്നുവെന്ന് ‘സ്വച്‌ഛ് ഭാരത് അഭിയാ”നെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു.

Read Also  :  ക്ഷേത്രത്തിൽ എങ്ങനെ പൂജകള്‍ നടത്തണമെന്നും തേങ്ങ ഉടയ്ക്കണമെന്നും ക്ഷേത്രകാര്യം, ആചാരങ്ങളില്‍ ഇടപെടില്ല: സുപ്രീം കോടതി

പ്രവാചകന്റെ കാലത്ത് പെൺമക്കളെ ഗർഭപാത്രത്തിൽ വെച്ച് കൊല്ലാറുമുണ്ടായിരുന്നു. ഈ ലോകത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നാണ് പ്രവാചകൻ ജനങ്ങളോട് പറഞ്ഞിരുന്നത്. പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതിന് എതിരെ ശക്തമായ ഭാഷയിലാണ് ഖുർആൻ സംസാരിക്കുന്നത്. ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’ എന്ന പേരിൽ ഒരു ക്യാംപയിൻ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെൺകുട്ടിയെ രക്ഷിക്കാൻ മാത്രമല്ല, അവൾക്ക് വിദ്യാഭ്യാസം നൽകാനും ഊന്നൽ നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button