ErnakulamKeralaNattuvarthaLatest NewsNews

എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ലെ വീ​ട്ടി​ൽ മോഷണം: 13 പ​വ​ൻ ആ​ഭ​ര​ണ​വും 7,000 രൂ​പ​യും ന​ഷ്​​ട​പ്പെ​ട്ടു

കീ​ഴ്മാ​ട് മു​ള്ളും​കു​ഴി സ്വ​ദേ​ശി എം.​എ. സു​ദ​ർ​ശ​നന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്

ആ​ലു​വ: ആ​ലു​വ ന​ഗ​ര​ത്തി​ൽ കാ​സി​നോ തി​യ​റ്റ​റി​ന് സ​മീ​പം എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ലെ വീ​ട്ടി​ൽ ക​വ​ർ​ച്ച. 13 പ​വ​ൻ ആ​ഭ​ര​ണ​വും 7,000 രൂ​പ​യും കവർന്നു. കീ​ഴ്മാ​ട് മു​ള്ളും​കു​ഴി സ്വ​ദേ​ശി എം.​എ. സു​ദ​ർ​ശ​നന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി സു​ദ​ർ​ശ​ന​നും ഭാ​ര്യ​യും മാ​താ​വുമായി ആ​ശു​പ​ത്രി​യി​ൽ പോയിരുന്നു. ഈ സമയം മ​ക്ക​ളെ കീ​ഴ്മാ​ട്ടി​ലെ ത​റ​വാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11ഓ​ടെ സു​ദ​ർ​ശ​ന​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആണ് മോഷണം നടന്നത് അറിഞ്ഞത്.

Read Also : ദേഹം മുഴുവൻ തീയുമായി സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു

വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ല​മാ​ര​യി​ലാ​ണ് സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ച്ചി​രു​ന്ന​തെന്നും അ​ല​മാ​ര പൂ​ട്ടി​യി​രു​ന്നി​ല്ലെ​ന്നും സു​ദ​ർ​ശ​ന​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വീ​ടു​മാ​യി പ​രി​ച​യ​മു​ള്ള​വ​രാകാം മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊലീസിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റാ​ണ് സു​ദ​ർ​ശ​നന്റെ ഭാ​ര്യ. ആ​ലു​വ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button