KottayamKeralaNattuvarthaLatest NewsNews

പെരുന്ന സെൻറ്​ ആന്റണീസ് പള്ളിയില്‍ മോഷണം : നേ​ർ​ച്ച​പെ​ട്ടി​ക​ളി​ൽ​ നി​ന്ന്​​ പ​ണം ക​വ​ർ​ന്നു

ഓ​ടാ​മ്പ​ല്‍ ത​ക​ര്‍ത്ത​ശേ​ഷം വാ​തി​ലി​നു കു​റു​കെ അ​ക​ത്തു നി​ന്ന്​ ഇ​ട്ടി​രു​ന്ന ഇ​രു​മ്പു​പ​ട്ട​ നീ​ക്കി​യാണ് മോഷ്ടാവ് അകത്ത് കടന്നത്

ച​ങ്ങ​നാ​ശ്ശേ​രി: പെ​രു​ന്ന സെൻറ്​ ആ​ൻ​റ​ണീ​സ് പ​ള്ളി​യിൽ മോഷണം. വാ​തി​ല്‍ ത​ക​ര്‍ത്ത് അ​ക​ത്തു ​ക​ട​ന്ന മോഷ്ടാവ്​ നേ​ർ​ച്ച​പെ​ട്ടി​ക​ളി​ൽ​നി​ന്ന്​​ പ​ണം ക​വ​ർ​ന്നു. ഓ​ടാ​മ്പ​ല്‍ ത​ക​ര്‍ത്ത​ശേ​ഷം വാ​തി​ലി​നു കു​റു​കെ അ​ക​ത്തു നി​ന്ന്​ ഇ​ട്ടി​രു​ന്ന ഇ​രു​മ്പു​പ​ട്ട​ നീ​ക്കി​യാണ് മോഷ്ടാവ് അകത്ത് കടന്നത്​.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെയാണ് സംഭവം പുറത്തറിയുന്നത്. കു​ര്‍ബാ​ന​ക്ക്​ വി​ശ്വാ​സി​ക​ൾ രാവിലെ ആ​റോ​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. നേ​ര്‍ച്ച​പ്പെ​ട്ടി​യു​ടെ താ​ഴു​ക​ള്‍ ത​ക​ര്‍ത്തി​ട്ടു​ണ്ട്.

Read Also :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണിയാക്കി : ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്​​ട​പ്പെ​ട്ട​താ​യാ​ണ്​ നി​ഗ​മ​നം. മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ഴാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി തു​റ​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ നേ​ർ​ച്ച​പ്പെ​ട്ടി തു​റ​ന്നി​ട്ട് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞു​വെ​ന്നും ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നും പ​ള്ളി വി​കാ​രി പ​റ​ഞ്ഞു.

മേ​ശ​ക​ളും അ​ല​മാ​ര​ക​ളും തു​റ​ന്നു നോ​ക്കി​യ മോഷ്ടാവ് കു​ര്‍ബാ​ന​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍ അ​ല​മാ​ര​യി​ല്‍ നി​ന്നും വാ​രി​വ​ലി​ച്ചി​ട്ടു. മ​റ്റു വ​സ്തു​ക്ക​ളൊ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ലാ​യെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. പരാതി നൽകിയതിനെ തുടർന്ന് പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധി​ച്ചു. ക​ത​കി​ല്‍ നി​ന്നും അ​ല​മാ​ര​യി​ല്‍ നി​ന്നും വി​ര​ല​ട​യാ​ളം ല​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button