Latest NewsUAENewsInternationalGulf

യുഎഇയിൽ പുതിയ തൊഴിൽ നിയമം: വ്യവസ്ഥകൾ അറിയാം

ദുബായ്: യുഎഇയിൽ പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ അൽ അവാറാണ് തൊഴിൽബന്ധങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021 ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി രണ്ടു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. രാജ്യത്തെ തൊഴിൽ ബന്ധങ്ങൾ പുതിയ നിയമങ്ങളോടെ കൂടുതൽ അയവുള്ളതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: 3 വർഷത്തോളം ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്: ആര്യ പറയുന്നു

ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, രേഖകൾ അനധികൃതമായി പിടിച്ചെടുക്കൽ എന്നിവയിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഈ നിയമം പിന്തുണയ്ക്കുന്നുവെന്ന് അബ്ദുൽ അവാർ വ്യക്തമാക്കി.

പ്രൊബേഷൻ ആറുമാസത്തിൽ കൂടരുതെന്നും പുതിയ നിയമത്തിൽ വിശദമാക്കുന്നുണ്ട്. തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് തടയാൻ നിയമത്തിൽ പറയുന്നുണ്ട്. ഒരു ബിസിനസ്സ് സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിയെ അനുവദിക്കുന്ന നിയമം, തൊഴിൽ കാലാവധിയുടെ അവസാനം രാജ്യം വിടാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നതിൽ നിന്നു തൊഴിലാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു.

Read Also: എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല: വിഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button