കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. ആകെയുള്ള 52 സീറ്റില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനുണ്ട്. സ്വതന്ത്രയായ ബിന്‍സിയെ കൂടി കൂട്ടിയാല്‍ യുഡിഎഫിനും 22 ആകും. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരാണ് ഉള്ളത്. എല്‍ഡിഎഫ് യുഡിഎഫ് അംഗസംഖ്യ തുല്യമായതിനാല്‍, അടിയൊഴുക്കുകള്‍ നടന്നില്ലെങ്കില്‍ നഗരസഭ അധ്യക്ഷയെ കണ്ടെത്താന്‍ വീണ്ടുമൊരു നറുക്കെടുപ്പ് കൂടി നടത്തേണ്ടി വരും.
Read Also : ചക്രവാതച്ചുഴി: അടുത്ത മണിക്കൂറുകളില്‍ മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, വടക്കന്‍ ജില്ലകളിലും മഴയ്ക്ക് സാധ്യത
കോട്ടയം നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പുറത്തായ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി റീബാ വര്‍ക്കി മത്സരിക്കും. കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്. നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ നിലപാടായിരിക്കും ബിജെപി സ്വീകരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയോ, യുഡിഎഫിനെയോ ബിജെപി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സെപറ്റംബര്‍ 24 ന് ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.
Post Your Comments