ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണല്‍ ബേസില്‍ ഒഴിവ്. സര്‍വീസ് അസിസ്റ്റന്റ്, നെറ്റ്‌മെന്‍ഡര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. സ്ഥിര നിയമനമാണ്. അപേക്ഷ നവംബര്‍ 28 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും www.fsi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി ലഭിക്കണം.
സര്‍വീസ് അസിസ്റ്റന്റ്: പത്താം ക്ലാസ് വിജയം, ഫിഷറീസ് ടെക്‌നോളജിയില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും വേണം. പ്രായ പരിധി 30 വയസ്. ശമ്പളം: 25,500-81,100 രൂപ.
നെറ്റ്‌മെന്‍ഡര്‍ (ഒ.ബി.സി): പത്താം ക്ലാസ് തത്തുല്യം, നെറ്റ്‌മെന്‍ഡര്‍ ജോലി അറിയണം. പ്രായ പരിധി: 18-25 വയസ് (ഒ.ബി.സി.വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും). ശമ്പളം: 18,000-56,900 രൂപ.
Post Your Comments