Latest NewsIndiaNews

ആമസോൺ വഴി കഞ്ചാവ് വിൽപന: ലക്ഷങ്ങൾ വിലവരുന്ന 1000 കിലോ വിറ്റതായി പോലീസ്

മധ്യപ്രദേശ്: ആമസോൺ വഴി കഞ്ചാവ് കടത്തിയ സംഭവത്തിൽ മധ്യപ്രദേശ് പോലീസ് കമ്പനിയുടെ എക്‌സിക്യൂട്ടീവുമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചോദ്യം ചെയ്തതിൽ നിന്നും ആമസോൺ ഇന്ത്യ വെബ്‌സൈറ്റ് വഴിയാണ് അന്തർസംസ്ഥാന വിൽപന നടത്തുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

വെബ്‌സൈറ്റ് വഴി ആയിരം കിലോയോളം കഞ്ചാവ് വിറ്റഴിച്ചതായും ഇതിന് 148,000 ഡോളർ വില വരുമെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് ആമസോൺ എക്‌സിക്യൂട്ടീവുകളോട് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി അന്വേഷണം ആരംഭിച്ചതായും ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു ഉൽപന്നവും ലിസ്റ്റ് ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ലെന്നും ആമസോൺ വക്താവ് അറിയിച്ചു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button