KeralaMollywoodLatest NewsNewsEntertainment

3 വർഷത്തോളം ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്: ആര്യ പറയുന്നു

റിയാലിറ്റി േഷാ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍

മലയാളികൾക്ക് ഏറെ പരിചിതയാണ് അവതാരക ആര്യ. രോഹിത്തുമായുള്ള വിവാഹ മോചനത്തിന് ശേഷം താൻ മറ്റൊരു ബന്ധത്തിൽ ആണെന്ന് ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജാനുമായി വേർപിരിഞ്ഞതായും മകളും താനും ആ വേദനയിൽ നിന്നും കരകയറാൻ നാളുകൾ ഏറെ എടുത്തുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം തുറന്നു പറയുകയാണ് ആര്യ.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പങ്കുവച്ചത് ഇങ്ങനെ.. ‘റിയാലിറ്റി ഷോയിലെ എെന്‍റ ചില പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണം എന്നു ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അതു ശരിയല്ല. അകലുന്നുവെന്ന തോന്നൽ അതിന് മുൻപേ ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലിടുന്നതൊക്കെ ഞാൻ പരിപാടിക്കു പോകും മുൻപേ തന്നെ അനുവദിക്കാതെയായി. എന്നാല്‍ ജാൻ അകന്നു എന്ന ധാരണ എനിക്കു കിട്ടിയത് പരിപാടിക്കു ശേഷമായിരുന്നു എന്നു മാത്രം. എന്നെ വിട്ടുപോകുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

read also: മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: നവവരനെ ഭാര്യവീട്ടുകാർ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിച്ചു

മൂന്നു വർഷത്തോളമായി നിലനിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്. ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം. ജാന്‍ ദുബായ്‌യിലാണ് സ്ഥിരതാമസമെങ്കിലും നാട്ടില്‍ വരുമ്പോള്‍ എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്റെ അമ്മ, കുഞ്ഞ് അനിയത്തി എന്നിവരുമായെല്ലാം നല്ല അടുപ്പം പുലർത്തിയിരുന്നു. എന്നെക്കാൾ നന്നായി മോളെ ‘കെയർ’ ചെയ്യുന്നു എന്നു പോലും തോന്നിയിരുന്നു. റിയാലിറ്റി േഷാ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍. പക്ഷേ, പിന്നീടു കാര്യങ്ങൾ മാറി മറിഞ്ഞു. അകന്നു നിന്നതിന്റെ അടുപ്പക്കുറവ് ആകാം എന്നാണ് ആദ്യം കരുതിയത്. പരിചയപ്പെട്ട ശേഷം ഇത്രയും കാലയളവ് ഒരു ആശയവിനിമയവും ഇല്ലാതെ നിന്നത് ആദ്യമായാണ്. എന്റെ മുപ്പതാം പിറന്നാൾ ജാനിനൊ പ്പം ആഘോഷിക്കാം, എല്ലാ പരിഭവവും തീർക്കാം എന്നു കരുതി ദുബായിലേക്കു പോയി.

പക്ഷേ, ആ യാത്ര എനിക്കു തന്നത് വലിയ കുറേ അനുഭവങ്ങളായിരുന്നു. ജാന്‍ എനിക്കു നഷ്ടപ്പെടുകയാണെന്നു മനസ്സിലായി. കൊറോണ കടുത്ത് നിൽക്കുന്ന അവസരത്തിൽ, കുഞ്ഞിനെ ഒറ്റയ്ക്കാക്കി ദുബായിലേക്ക് പോയതോര്‍ത്ത് ഏറെ സങ്കടപ്പെട്ടു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button