കോഴിക്കോട്: മയിലിനെ കറിവെക്കാനായി ദുബായിലേക്കെന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ സോഷ്യൻ മീഡിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോകുന്നു എന്ന ക്യാപ്ഷനില്‍ ഫിറോസ് പുറത്തുവിട്ട വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നും, ഫിറോസ് ദേശീയതയെ അപമാനിച്ചതായും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും ആളുകൾ വ്യക്തമാക്കുന്നു. ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്നും ആളുകള്‍ ഫിറോസിനോട് പറയുന്നു.
‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഒരാൾ വ്യക്തമാക്കി. ‘ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ.
കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്’. മറ്റൊരാൾ പറയുന്നു.
Post Your Comments