
അബുദാബി: ലോകത്തിലെ ആദ്യ വാർണർ ബ്രോസ് ഹോട്ടൽ അബുദാബിയിൽ തുറന്നു. യാസ് ഐലൻഡിലാണ് ഹോട്ടൽ തുറന്നുത്. ഹാരി പോട്ടർ, സൂപ്പർമാൻ, ദ് വിസഡ് ഓഫ് ഓസ്, ലൂണി ട്യൂൺസ്, ഫ്രണ്ട്‌സ് തുടങ്ങി ഒട്ടേറെ വാർണർ ബ്രദേഴ്സ് സിനിമകളുടെയും ടിവി ഷോകളുടെയും ചിത്രങ്ങളും ചെറുമാതൃകകളും ഹോട്ടലിലെ തീം പാർക്കിലുണ്ട്. തീം പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഹിറ്റ് സിനിമകളെല്ലാം ഒരുമിച്ച് കാണുന്ന ആവേശം പകരാൻ ഹോട്ടലിന് കഴിയുമെന്നാണ് അധികൃതർ വലയിരുത്തുന്നത്.
1956 ൽ പുറത്തിറങ്ങിയ ജയന്റ് എന്ന ചിത്രത്തിൽ ജെയിംസ് ഡീൻ ധരിച്ച കൗബോയ് ബൂട്ടുകൾ, ബാറ്റ്മാൻ ചിത്രത്തിലെ മൈക്കൽ കീറ്റന്റെ കൗൾ, ദ് ഗ്രേറ്റ് ഗാറ്റ്സ്ബിയിൽ നിന്നുള്ള യഥാർഥ ഡ്രോയിങ് തുടങ്ങിയവയെല്ലാം ഹോട്ടലിലുണ്ട്. താമസ മുറികളിലും ഹാളിലും തീൻമേശകളിലും നടപ്പാതകളിലും നീന്തൽകുളത്തിലുമെല്ലാം ഇവയെ കാണാൻ കഴിയും.
ബഗ്‌സ് ബണ്ണി, ഡഫി ഡക്ക് തുടങ്ങിയ കഥാപാത്രങ്ങളുടെ വേഷത്തിലാണ് റൂം സേവകരും വെയിറ്റർമാരും എത്തുകയെന്നതാണ് ഹോട്ടലിന്റെ മറ്റൊരു സവിശേഷത.
Post Your Comments