ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ചാണ് മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണം നടന്നത്. അഞ്ച് സൈനികരും രണ്ട് കുടുംബാംഗങ്ങളുമടക്കം ഏഴ് പേരാണ് ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.
Read Also : എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം, നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍: ഹസന്‍ അലി
ചുരാഛന്ദ്പൂരില്‍ ഭീകരരുടെ ആക്രമണത്തെ തുടര്‍ന്ന് വീരമൃത്യു വരിച്ച സൈനികരില്‍ ഒരാളാണ് സുമന്‍ സ്വര്‍ഗിയാരി. അസമിലെ ബക്സ ജില്ലയില്‍ സ്ഥിതിചെയ്യുന്ന തെക്കേരകുച്ചി കാലിബരിയാണ് സ്വദേശം. സൈന്യത്തില്‍ 2011ല്‍ സേവനമാരംഭിച്ച സുമന്‍ സ്വര്‍ഗിയാരിയുടെ പിതാവും വീരമൃത്യു വരിച്ച സൈനികനായിരുന്നു. 2007ലായിരുന്നു പിതാവ് കനക് സ്വര്‍ഗിയാരി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഒടുവില്‍ അച്ഛന്റെ വിധി തന്നെയായിരുന്നു ധീരസൈനികനായ മകനെയും തേടി എത്തിയത്.
ഈ വര്‍ഷം ജൂലൈയിലായിരുന്നു സുമന്‍ അവസാനമായി വീട്ടിലെത്തിയത്. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ സുമന്റെ ഭാര്യയുടെ വാക്കുകള്‍ ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കണ്ണീരിലാഴ്ത്തുകയാണ്.
‘അടുത്ത മാസം ഞങ്ങളുടെ മകന്റെ ജന്മദിനമാണ് വരുന്നത്. അതാഘോഷിക്കാനായി തീര്‍ച്ചയായും വീട്ടിലെത്തുമെന്ന് അദ്ദേഹം ഉറപ്പുതന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടുവില്‍ അദ്ദേഹവുമായി സംസാരിക്കാനായത്. ഒരു ഉള്‍ഗ്രാമത്തിലേക്ക് പോകുകയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു, പക്ഷേ.’ ‘ പൂര്‍ത്തിയാക്കാനാകതെ സുമന്‍ സ്വര്‍ഗിയാരിയുടെ ഭാര്യയുടെ വാക്കുകള്‍ മുറിഞ്ഞു. ഇത്തരത്തില്‍ വീരമൃത്യു വരിച്ച ഓരോ സൈനികന്റെയും കുടുംബത്തിന് പറയാനുള്ളത് ഏറെ വേദനപ്പിക്കുന്ന അവസാന കോളിന്റെ ഓര്‍മകളാണ്.
Post Your Comments