CricketLatest NewsNewsSports

എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം, നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍: ഹസന്‍ അലി

ദുബായ്: ടി20 ലോകകപ്പില്‍ കിരീടപ്രതീക്ഷ ഏറെയുണ്ടായിരുന്ന ടീമാണ് പാകിസ്താന്‍. എന്നാല്‍ സൂപ്പര്‍ 12-ലെ മിന്നില്‍ കുതിപ്പിന് ശേഷം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു മടങ്ങാനായിരുന്നു അവരുടെ വിധി. ഈ തോല്‍വിയില്‍ ആരാധകര്‍ പഴിച്ചത് പേസ് ബൗളര്‍ ഹസന്‍ അലിയെയാണ്. ഓസ്‌ട്രേലിയയുടെ മാത്യു വെയ്ഡിന്റെ നിര്‍ണായകമായ ക്യാച്ച് കൈവിട്ടിരുന്നു. ഈ അവസരം മുതലെടുത്ത വെയ്ഡ് ഷഹീന്‍ അഫ്രീദിയെ തുടരെ മൂന്നു സിക്‌സര്‍ അടിച്ച് ഓസീസിന് സ്വപ്നവിജയം സമ്മാനിച്ചു.

ഇതോടെ ഹസന്‍ അലിയെ സോഷ്യല്‍ മീഡിയയില്‍ പാക് ആരാധകരുടെ ട്രോളുകള്‍ കൊണ്ട് നിറഞ്ഞു. ഹസന്‍ അലിയുടെ ഇന്ത്യക്കാരിയായ ഭാര്യക്കെതിരെയും ഭീഷണികളുണ്ടായി. എന്നാൽ ഇതിന് പ്രതികരണവുമായി ഹസന്‍ അലി രംഗത്തെത്തി. തോല്‍വിയില്‍ ഏറ്റവും നിരാശന്‍ താന്‍ തന്നെയാണെന്നും ആരാധകര്‍ ക്ഷമിക്കണമെന്നും ഹസന്‍ അലി പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു ഹസന്‍ അലിയുടെ ക്ഷമാപണം.

Read Also:- ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണെത്തുമെന്ന് ബിസിസിഐ

‘എന്റെ മോശം പ്രകടനം കാരണം എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇതില്‍ എല്ലാവരേക്കാളും നിരാശ എനിക്കു തന്നെയാണ്. എങ്കിലും എന്നിലുള്ള പ്രതീക്ഷ നിങ്ങള്‍ കൈവിടരുത് എന്ന് അപേക്ഷിക്കുന്നു. ഇനിയും പാകിസ്താന്‍ ക്രിക്കറ്റില്‍ കളിക്കണമെന്നാണ് ആഗ്രഹം. അതിനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഈ വീഴ്ച്ച എന്നെ കൂടുതല്‍ കരുത്തനാക്കും’ താരം ട്വിറ്ററിൽ കുറിച്ചു.

shortlink

Post Your Comments


Back to top button