ശ്രീകണ്ഠപുരം: പന്നിപ്പടക്കം പൊട്ടി തൊഴിലാളി ബോധരഹിതനായി. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പന്നിപ്പടക്കം പൊട്ടിയത്. ഏരുവേശിയിലെ കെ.കെ. സന്തോഷ് കുമാറിന്റെ സ്ഥലത്താണ് ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ ആണ് പടക്കം പൊട്ടിത്തെറിച്ചത്.
ഏരുവേശിയിലെ കെ. നാരായണൻ യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുകയായിരുന്നു. ഇതിനിടെയാണ് പടക്കം പൊട്ടിയത്. സ്ഫോടന ശബ്ദത്തിൽ നാരായണൻ ബോധരഹിതനായെങ്കിലും മറ്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വൻ ശബ്ദം കേട്ട് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.
Read Also :കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിപ്പ് : പ്രതി അറസ്റ്റിൽ
കാട്ടുപന്നിയെ അപായപ്പെടുത്താനായി സ്ഥലം ഉടമ അറിയാതെ ചിലർ കൊണ്ടുവെച്ച പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത്. കുടിയാന്മല പൊലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments