KottayamNattuvarthaLatest NewsKeralaNews

മൊബൈല്‍ ഫോണ്‍ റിപ്പയറിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ അപകടം

കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം

കോട്ടയം: മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ അപകടം. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം.

ആർക്കും പരിക്കില്ല. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ അന്യ സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്.

Read Also : ഇനി പറക്കാം, എവിടേക്ക് വേണമെങ്കിലും: മാർച്ച് 27 മുതൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും

നന്നാക്കാനായി ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന്, ഫോണ്‍ പരിശോധിക്കുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button