WayanadNattuvarthaLatest NewsKeralaNews

ബത്തേരി ഡിപ്പോയിൽ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ചു : കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്

വയനാട് : ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരുക്കേറ്റത്. ബത്തേരി ഡിപ്പോയിലാണ് സംഭവം. ജീവനക്കാരുടെ വിശ്രമ മുറിയിൽ ഇന്ന് രാവിലെയാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരി കെഎസ്‌ആര്‍ടിസി ഡിപ്പോയിലെത്തിയ തിരുവനന്തപുരത്തു നിന്നുള്ള സൂപ്പര്‍ ഡീലക്സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിന്നിടയിലാണ് ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്. തുടര്‍ന്ന് ബെര്‍ത്തില്‍ നിന്നും മാറ്റുന്നതിനിടെയാണ് ഇരുവരുടെയും കൈകള്‍ക്ക് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല.

Read Also : കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ ദേഹത്ത് സ്ത്രീകൾ കരിഓയിൽ ഒഴിച്ചു, മുടി മുറിച്ചു: കൂട്ടം ചേർന്ന് ആക്രമിച്ചു

അതേസമയം മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച്‌ വ്യക്തതയില്ല. അന്വേഷണത്തിനു വേണ്ടി മെഷീന്‍ മാറ്റിയിട്ടുണ്ട്. ഒരു മാസം മുമ്പ് മൈക്രോ എഫ്‌എക്സ് എന്ന കമ്പനിയില്‍ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button