വിതുര: പെട്രോള്‍ പമ്പില്‍ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. മേമല രാജി ഭവനില്‍ രാഹുലാണ് (31) അറസ്റ്റിലായത്. വിതുര പൊലീസ് ആണ് അറസറ്റ് ചെയ്തത്. ചേന്നന്‍പാറയിലുള്ള വിതുര ഫ്യുവല്‍സ് എന്ന പമ്പില്‍ നിന്നായിരുന്നു തട്ടിപ്പ്.
പമ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ് രാഹുല്‍. ഭാര്യ നീനുരാജ് പമ്പിലെ തന്നെ അക്കൗണ്ടന്റുമായിരുന്നു. ഇരുവരും ചേര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് പലതവണയായി പണം തട്ടിയത്. അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്വെയറിലും തിരിമറി നടത്തിയും വ്യാജരേഖ ചമച്ചുമാണ് പണം തട്ടിയെടുത്തത്.
Read Also : മലയിൻകീഴിലെ രണ്ട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കവർന്നു
പമ്പുടമ തട്ടിപ്പ് മനസ്സിലാക്കിയത് അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെയാണ്. തുടര്‍ന്ന് പണം തിരികെ നല്‍കാമെന്ന് സമ്മതിച്ച പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. വിതുര ഇന്‍സ്പെക്ടര്‍ എസ്. ശ്രീജിത്ത്, എസ്.ഐ.എസ് എല്‍. സുധീഷ്, ഇര്‍ഷാദ്, രജിത്ത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നീനുരാജിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതേസമയം കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ റിമാന്‍ഡ് ചെയ്തു.
Post Your Comments