KozhikodeLatest NewsKeralaNattuvarthaNews

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച: മൂന്നുപേർ പിടിയിൽ

മ​ല​പ്പു​റം മ​ങ്ക​ട കോ​ഴി​പ്പ​റ​മ്പ് കു​ഴി​ക്കാ​ട്ടി​ൽ ആ​ഷി​ക് എ​ന്ന സാ​ബി​ത് അ​ലി (21), ക​രു​ളാ​യി കാ​ട്ടി​ല​പ്പാ​ടം പു​ല്ലാ​ന്നൂ​ർ വീ​ട്ടി​ൽ അ​നൂ​പ് (18), 17കാ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​ര​ത്ത് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം മ​ങ്ക​ട കോ​ഴി​പ്പ​റ​മ്പ് കു​ഴി​ക്കാ​ട്ടി​ൽ ആ​ഷി​ക് എ​ന്ന സാ​ബി​ത് അ​ലി (21), ക​രു​ളാ​യി കാ​ട്ടി​ല​പ്പാ​ടം പു​ല്ലാ​ന്നൂ​ർ വീ​ട്ടി​ൽ അ​നൂ​പ് (18), 17കാ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട്‌ മ​ണ്ണാ​ർ​ക്കാ​ട്, മ​ങ്ക​ട, ക​രു​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

റൂ​റ​ൽ എ​സ്.​പി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​റി​ന്റെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഒ​രു പ്ര​തി​യെ​കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ഇ​യാ​ൾ ഗോ​വ​യി​ലേ​ക്ക് ക​ട​ന്ന​താ​യിട്ടാണ് സൂ​ച​ന. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നും ആ​ർ​ഭാ​ട ജീ​വി​ത​ത്തി​നു​മാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : അച്ചടക്കമുള്ള കുട്ടികളെ അയക്കണം, അലമ്പന്മാരെ വേണ്ട; നവകേരള സദസ്സിൽ കുട്ടികളെ എത്തിക്കാൻ നിർദേശം

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ നീ​ലേ​ശ്വ​ര​ത്തെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം പ​മ്പി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. മ​ല​പ്പു​റ​ത്തു​നി​ന്ന് വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റ് സ്ഥാ​പി​ച്ചാ​ണ് ക​വ​ർ​ച്ച​ നടത്തിയത്.

താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ്‌ തെ​ങ്ങി​ല​ക്ക​ണ്ടി, മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​മി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​സ്.​ഐ​മാ​രാ​യ രാ​ജീ​വ്‌ ബാ​ബു, ബി​ജു പൂ​ക്കോ​ട്ട്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജ​യ​രാ​ജ​ൻ പ​ന​ങ്ങാ​ട്, ജി​നീ​ഷ് ബാ​ലു​ശ്ശേ​രി, മു​ക്കം എ​സ്.​ഐ കെ. ​സ​ന്തോ​ഷ്‌​കു​മാ​ർ, എ.​എ​സ്.​ഐ ഷി​ബി​ൽ ജോ​സ​ഫ്, സീ​നി​യ​ർ സി.​പി.​ഒ അ​ബ്ദു​ൽ റ​ഷീ​ദ് പൂ​ന​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button