Latest NewsIndiaNews

മോദി സർക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മണിപ്പുരിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു. മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് തെളിയിക്കുന്നതാണ് മണിപ്പുരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ആക്രമണത്തില്‍ വീരമൃത്യുവരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

Also Read:സ്‌​കൂ​ട്ട​ര്‍ ചെ​ളി തെ​റി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ര്‍ഷ​ത്തി​ല്‍ വീട്ടമ്മക്ക് മര്‍ദനം : പ്രതി അറസ്​റ്റില്‍

ശനിയാഴ്ച്ച രാവിലെ മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയിലാണ് അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലബ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. കമാന്‍ഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ത്രിപാഠിയും ഭാര്യയും ആറുവയസ്സുകാരനായ മകനും സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക് എന്ന ഭീകരവാദ സംഘടനയാണ് എന്നാണ് സംശയം.

Also Read:പെ​ട്രോ​ള്‍ പമ്പി​ല്‍​ നി​ന്ന്​ 18 ല​ക്ഷം ത​ട്ടി​യെടുത്തു : താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രൻ അ​റ​സ്​​റ്റി​ല്‍

ആക്രമണത്തെ അപലപിച്ച് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ് രംഗത്ത് വന്നു. ഭീരുത്വമായ ആക്രമണമെന്നു വിശേഷിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ട്വീറ്ററിൽ പറഞ്ഞു. ‘മണിപ്പുരിലെ ചുരാചന്ദ്പുരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീരുത്വമായ ആക്രമണം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. 5 ധീരരായ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയുമാണു നഷ്ടമായത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരും’. രാജ്നാഥ് സിങ് ട്വീറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button