ThiruvananthapuramLatest NewsKeralaNattuvarthaNews

സ്‌​കൂ​ട്ട​ര്‍ ചെ​ളി തെ​റി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ര്‍ഷ​ത്തി​ല്‍ വീട്ടമ്മക്ക് മര്‍ദനം : പ്രതി അറസ്​റ്റില്‍

ക​ര​വാ​ളൂ​ര്‍ ചൂ​ട്ട​യി​ല്‍ കു​ന്നും​പു​റം നാ​ല് സെൻറ്​ കോ​ള​നി​യി​ല്‍ ദേ​വി ഹൗ​സി​ല്‍ ക​ണ്ണ​ന്‍ എ​ന്ന അ​ജ​യ​കു​മാ​റി​നെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്

പു​ന​ലൂ​ര്‍: സ്‌​കൂ​ട്ട​ര്‍ ചെ​ളി തെ​റി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ര്‍ഷ​ത്തി​ല്‍ വീ​ട്ട​മ്മ​യെ മ​ര്‍ദി​ച്ച​യാൾ അറസ്റ്റിൽ. ക​ര​വാ​ളൂ​ര്‍ ചൂ​ട്ട​യി​ല്‍ കു​ന്നും​പു​റം നാ​ല് സെൻറ്​ കോ​ള​നി​യി​ല്‍ ദേ​വി ഹൗ​സി​ല്‍ ക​ണ്ണ​ന്‍ എ​ന്ന അ​ജ​യ​കു​മാ​റി​നെ​യാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. പു​ന​ലൂ​ര്‍ പൊ​ലീ​സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാണ് കേസിനാസ്പദമായ സം​ഭ​വം. വീ​ട്ട​മ്മ​യു​ടെ മ​ക​ന്‍ ഓ​ടി​ച്ച സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രും​വ​ഴി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന അ​ജ​യ​കു​മാ​റിന്റെ ദേ​ഹ​ത്തേ​ക്ക് വെ​ള്ളം തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യ ഇ​യാ​ള്‍ വ​ണ്ടി​യോ​ടി​ച്ചി​രു​ന്ന പ​രാ​തി​ക്കാ​രി​യു​ടെ മ​ക​നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍ദി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ടി​നു ​മു​ന്നി​ല്‍ ത​ര്‍ക്കം ന​ട​ക്കു​ന്ന​ത്​ ക​ണ്ട വീ​ട്ട​മ്മ മ​ക​നെ ര​ക്ഷി​ക്കാ​നാ​യി ത​ട​സ്സം പി​ടി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ജ​യ​കു​മാ​ര്‍ വീട്ടമ്മയെ മ​ര്‍ദി​ച്ച​ത്.

Read Also : പെ​ട്രോ​ള്‍ പമ്പി​ല്‍​ നി​ന്ന്​ 18 ല​ക്ഷം ത​ട്ടി​യെടുത്തു : താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രൻ അ​റ​സ്​​റ്റി​ല്‍

തുടർന്ന് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് വീ​ട്ട​മ്മ​യെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പു​ന​ലൂ​ര്‍ എ​സ്.​ഐ ശ​രത്​ലാ​ലും സം​ഘ​വും ആണ് പ്രതിയെ കുവാളൂർ ഭാ​ഗത്ത് നിന്നും പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button