കൊണ്ടോട്ടി : കേരളത്തിലേയ്ക്ക് വിമാനത്താവളങ്ങള്‍ വഴിയുള്ള കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. കോടികളുടെ സ്വര്‍ണമാണ് ഒരോ ദിവസവും പിടികൂടുന്നത്. ശനിയാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 1.9 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. 4.7 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫയില്‍ നിന്ന് 2.28 കിലോഗ്രാം സ്വര്‍ണം പിടിച്ചു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഷാര്‍ജയില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ (53) നിന്ന് 2.06 കിലോഗ്രാം സ്വര്‍ണം പിടിച്ചു. പാന്റിന്റെ രഹസ്യ അറയില്‍ തുന്നിപ്പിടിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍(35) നിന്ന് 355ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വസ്ത്രത്തിനുള്ളിലാക്കി 99 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് മലപ്പുറം സ്വദേശിനി പി.ഷഹാനയ്ക്ക് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ജാമ്യം നല്‍കി. പിടിച്ച സ്വര്‍ണത്തിന്റെ മൂല്യം ഒരു കോടിയില്‍ കുറവായതിനാലാണ് ജാമ്യം ലഭിച്ചത്.
Post Your Comments