KozhikodeKeralaLatest NewsNews

കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിപ്പ് : പ്രതി അറസ്​റ്റിൽ

വി​ദേ​ശ​ത്ത് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്ന വ്യാ​ജേ​ന പാ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ല്യാ​ണം ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാണ് പണം തട്ടിയത്

കോ​ഴി​ക്കോ​ട്: കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നെ​ന്ന പേ​രി​ൽ പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. വി​ദേ​ശ​ത്ത് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്ന വ്യാ​ജേ​ന പാ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ല്യാ​ണം ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാണ് പണം തട്ടിയത്.

തൃ​ശൂ​ർ എ​ട​ക്ക​ര ആ​വി​യൂ​ർ കു​വ്വ​ക്കോ​ട്ട് കെ. കു​ഞ്ഞി​മോ​നാ​ണ് ശ​നി​യാ​ഴ്ച പൊ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഫൈ​സ​ലിന്റെ മ​ക​ളു​ടെ ക​ല്യാ​ണം ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

Read Also : സം​ഗീത ലോകത്ത് ഷഷ്ടിപൂർത്തി നിറവുമായി ​ഗാന​ഗന്ധർവൻ : ആശംസകളുമായി സിനിമാ ലോകം

ഏ​തെ​ങ്കി​ലും ജ്വ​ല്ല​റി​യി​ൽ ​നി​ന്ന് സ്വ​ർ​ണ​വും ബി​ല്ലും വാ​ങ്ങി വ​ന്നാ​ൽ പ​ണം തി​രി​കെ ന​ൽ​കു​മെ​ന്ന് ഇയാൾ പ​റ​യും. തുടർന്ന് സ്വ​ർ​ണം വാ​ങ്ങി വരുമ്പോൾ അത് വാങ്ങി മു​ങ്ങു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button