ErnakulamNattuvarthaLatest NewsKeralaNews

മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി: യൂത്ത് കോൺഗ്രസ് പരാതിയിൽ ജോജു ജോർജിനെതിരെ കേസ്

കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് സമരത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസ്. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയ ജോജുവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഡിസിപിക്കു നൽകിയ പരാതിയെ തുടർന്നാണു പോലീസ് നടപടി.

ജോജുവുമായി കോൺഗ്രസ് പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ട ദിവസം തന്നെ നടനെതിരെ ജിഎൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് പറയുന്നു. എന്നാൽ ആ ദിവസങ്ങളിൽ ജോജു സ്റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റ് നടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിക്ക് 4.48 കോടി രൂപ നഷ്​ടപരിഹാരം നല്‍കാന്‍ കോടതി വിധി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഘർഷത്തിൽ ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button