Latest NewsNewsFootballSports

ലോകകപ്പ് യോഗ്യത മത്സരം: തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്

റോം: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എഫിൽ തുടർച്ചയായ ഒമ്പതാം ജയവുമായി ഡെന്മാർക്ക്. മികച്ച പ്രകടനവുമായി ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഡാനിഷ് പട ഫറോ ദ്വീപുകളെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തകർത്തത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇത് ആദ്യമായാണ് ഡെന്മാർക്ക് ഒരു ഗോൾ വഴങ്ങുന്നത്. 18-ാം മിനിറ്റിൽ ആന്ദ്രസ് ഓൽസനിലൂടെ ഡെന്മാർക്ക് മുന്നിലെത്തി.

തുടർന്ന് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ജേക്കബ് ലാർസൻ ഡെന്മാർക്കിന് രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ 89 മത്തെ മിനിറ്റിൽ ആന്ദ്രസ് ഓൽസൻ ഫറോ ദ്വീപുകൾക്കായി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഗോൾ കണ്ടത്തിയ ജോകിം മഹലെ ഡാനിഷ് ജയം അനായാസമാക്കി.

Read Also:- ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍

അതേസമയം ഗ്രൂപ്പിലെ മറ്റൊരു സ്‌കോട്ടലാന്റ് മാൾഡോവയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു പ്ലേ ഓഫ് ഉറപ്പിച്ചു. നഥാൻ പാറ്റേഴ്സൻ, ചെ ആദംസ് എന്നിവരാണ് സ്‌കോട്ടിഷ് പടക്കായി ഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ ഇസ്രായേലിനെ 4-2 നു മറികടന്നു. ലൂയിസ് ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ സാബിസ്റ്റ്സറും അർണോടോവിച്ചും ഓസ്ട്രിയക്കായി ഗോളുകൾ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button