മുംബൈ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക പദവി ശാസ്ത്രി രാജിവച്ചിരുന്നു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടെസ്റ്റില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യ ഒന്നാം നമ്പറാണ്.
എങ്കിലും കോഹ്ലിക്ക് സ്ഥാനം ത്യജിക്കണമെന്ന് തോന്നിയാല്‍, അയാള്‍ മാനസികമായി ക്ഷീണിതനായാല്‍, ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചാല്‍ ക്യാപ്റ്റന്‍സി ഉപേക്ഷിച്ചേക്കും. സമീപ ഭാവിയില്‍ അതു സംഭവിച്ചേക്കാം- ശാസ്ത്രി പറഞ്ഞു.
Read Also:- പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..!!
ഏകദിന ക്യാപ്റ്റന്‍സിയിലും സമാനമായ കാര്യം നടക്കാനിടയുണ്ട്. തനിക്ക് മതിയായെന്നും ടെസ്റ്റ് ടീമിനെ നയിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കോഹ്ലിക്ക് തോന്നിയാല്‍ ഏകദിനത്തിലെ നായക വേഷം അഴിച്ചുവെയ്ക്കും. കോഹ്ലിയുടെ മാനസിക ശാരീരിക അവസ്ഥകള്‍ ആ തീരുമാനത്തെ സ്വാധീനിക്കും. കരിയറില്‍ വിജയിച്ച പല കളിക്കാരും ബാറ്റിംഗിനായി നായക പദവി ഉപേക്ഷിച്ചിട്ടുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.
Post Your Comments