വയനാട്: ജില്ലയിലെ റേഷൻ കടയിൽ നിന്നും വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്.
കഴിഞ്ഞ ആഴ്ചയാണ് കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്നും ഇവർ അരി വാങ്ങിയത്. 50 കിലോ അരിയുടെ ചാക്കായിരുന്നു. അതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല. പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് ചാക്കിലെ അരി മുഴുവൻ പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്പിനെ കണ്ടത്.
ഇതേ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവർ രണ്ടു ദിവസമായി കഴിച്ചിരുന്നത്. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി കോളനിവാസികൾ രംഗത്തെത്തി. പരാതി നൽകാനാണ് കോളനിവാസികളുടെ നീക്കം.
Post Your Comments