KasargodLatest NewsKeralaNattuvarthaNews

ദമ്പതികൾക്കു നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; വാഹനവും സ്വര്‍ണവും പണവും കവര്‍ന്നു

കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍ഗ സ്‌​കൂ​ള്‍ റോ​ഡി​ല്‍ ഗ​ണേ​ഷ് മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ എ​ച്ച്.​ആ​ര്‍ ദേ​വ​ദാ​സിന്റെ വീ​ട്ടി​ലാ​ണ് ക്വട്ടേഷൻ സംഘത്തിന്റെ ആ​ക്ര​മ​ണമുണ്ടായത്

കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടാ​പ്പ​ക​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച് വാ​ഹ​ന​വും സ്വ​ർ​ണ​വും പ​ണ​വും ടി.​വി​യും ക​വ​ര്‍ന്നു. കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍ഗ സ്‌​കൂ​ള്‍ റോ​ഡി​ല്‍ ഗ​ണേ​ഷ് മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ എ​ച്ച്.​ആ​ര്‍ ദേ​വ​ദാ​സിന്റെ വീ​ട്ടി​ലാ​ണ് ക്വട്ടേഷൻ സംഘത്തിന്റെ ആ​ക്ര​മ​ണമുണ്ടായത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ര്‍ദി​ച്ച​ശേ​ഷം ഇ​വ​രു​ടെ ദേ​ഹ​ത്തു ​നി​ന്ന്​ ആ​ഭ​ര​ണ​ങ്ങ​ള്‍ സം​ഘം ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചിരുന്ന സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും സം​ഘം ക​വ​ര്‍ന്നു. നാ​ല്‍പ​ത് പ​വ​ന്‍ സ്വ​ർ​ണം ന​ഷ്​​ട​പ്പെ​ട്ട​താ​യി ദേ​വ​ദാ​സ് പ​റ​ഞ്ഞു. ര​ണ്ടു മാ​സം മു​മ്പ് വാ​ങ്ങി​യ ഇ​വ​രു​ടെ ഇ​ന്നോ​വ ക്രി​സ്​​റ്റ കാ​റും സം​ഘം കടത്തികൊണ്ട് പോയി.

Read Also: തിരുവനന്തപുരത്ത് കനത്ത മഴയിൽ ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു

കാ​റി​ല്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​യി ദേ​വ​ദാ​സ് പ​റഞ്ഞു. കൂ​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മ​ക​ള്‍ അ​ക്ഷി​ത പു​റ​ത്തു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. മൂ​ന്നാം​മൈ​ലി​ല്‍ താ​മ​സി​ക്കു​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് എ​ച്ച്.​ആ​ര്‍ ദേ​വ​ദാ​സ് ആ​രോ​പി​ച്ചു. ഭൂ​മി​യി​ട​പാ​ടു​മാ​യി സം​ബ​ന്ധി​ച്ചു​ള്ള തർക്കമാണ്​ ആ​ക്ര​മ​ണത്തിലേക്ക് നയിച്ചതെന്നാണ് ​പ​റ​യുന്നത്.

ആക്രമണത്തിൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഹൊ​സ്ദു​ര്‍ഗ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ കെ.​പി. സ​തീ​ഷ്, എ.​എ​സ്.​ഐ രാ​മ​കൃ​ഷ്ണ​ന്‍ ചാ​ലി​ങ്കാ​ല്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. സംഭവത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button