തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നതിനിടെ ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണ് ഗതാഗതം തടസപ്പെട്ടു. വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് കടകളില്‍ വെള്ളം കയറി. കോവളത്ത് വാഴമുട്ടത്ത് വീടുകള്‍ക്കു മുകളില്‍ മണ്ണിടിഞ്ഞു വീണു.
അതേസമയം കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ന്യൂനമര്‍ദ്ദം ആന്ധ്രതീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും വടക്കന്‍ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Read Also: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു : ആശുപത്രിക്കെതിരെ പരാതി
മണിക്കൂറില്‍ 40 കി. മീ വേഗതയില്‍ കാറ്റിനും സാധ്യയതയുണ്ട്. ദുരന്ത സാദ്ധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങും.
തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടായി. നാഗര്‍കോവിലിന് സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം, ഞായറാഴ്ചത്തെ ചെന്നൈ-എഗ്മോര്‍ -ഗുരുവായൂര്‍ ട്രെയിന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.
Post Your Comments