KozhikodeNattuvarthaLatest NewsKeralaNewsCrime

കോഴിക്കോട് വാടകയ്ക്ക് വീടെടുത്ത് പെൺവാണിഭം: അഞ്ച് പേർ അറസ്റ്റിൽ, സ്ത്രീകളെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി

കോഴിക്കോട്: വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിവന്നിരുന്ന സംഘം അറസ്റ്റിൽ. കോഴിക്കോട് കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42),ഏജന്റ്‌ മഞ്ചേരി സ്വദേശി സീനത്ത് (51) , രാമനാട്ടുകര സ്വദേശി അൻവർ (26) , താമരശേരി തച്ചംപൊയിൽ സ്വദേശി സിറാജുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്.

Also Read:ദേവിക്ക് ‘ഇരിക്കാൻ’ ക്ഷേത്രം, ആഭരണം, കാർ: നൽകിയത് അരക്കോടി, തിരികെ ചോദിച്ച വീട്ടമ്മയുടെ തലയിൽ തേങ്ങ കൊണ്ട് ഇടിച്ചു

നസീറിന്റെ നേതൃത്വത്തിലായിരുന്നു സംഘം പെൺവാണിഭം നടത്തി വന്നിരുന്നത്. വീട് വാടകയ്ക്ക് എടുത്തതും നസീർ തന്നെയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡ് നടത്തിയ സമയത്ത് കേന്ദ്രത്തിലുണ്ടായിരുന്നത് കൊൽക്കത്ത, കോഴിക്കോട് സ്വദേശികളായ യുവതികളായിരുന്നു. ഇവരെ ഷോട്ട് സ്റ്റേ ഹോമിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ എം.എൽ. ബെന്നിലാലു, എസ്.ഐ ജോബി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്

കോഴിക്കോട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്നിരുന്ന മൂന്നാമത്തെ സംഘമാണ് ഇപ്പോൾ അറസ്റ്റിലായത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം. ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക അക്രമത്തിലേക്ക് നയിക്കുന്ന സംഭവവും അടുത്തിടെ കോട്ടയത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button