ഓയൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വെളിനല്ലൂർ സ്വദേശി മുളയറച്ചാൽ കൊക്കാട് മുണ്ടയ്ക്കൽ വീട്ടിൽ ബിനു തോമസിന്‍റെയും ജൂലിയുടെയും മകൻ ഐവിൻ ബിജു (14) ആണ് ആത്മഹത്യ ചെയ്തത് .
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സി. ബി.എസ്.ഇ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഐവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
Read Also : ‘പ്രശസ്തരായവർ നേരിടുന്ന പ്രശ്നമാണ് സൈബർ ആക്രമണം, എനിക്ക് നേരെയും ഉണ്ട്’: അഹാന കൃഷ്ണ
വ്യത്യസ്ത സാഹചര്യത്തിൽ വിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ തൂങ്ങിമരിച്ചു.കൊടുങ്ങല്ലൂര്‍ സ്വദേശി പ്രസാദിന്റെ മകന് വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തും അയല്‍വാസിയുമായ വിദ്യാര്‍ഥി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. ഈ വിഷമത്തിൽ വിഷ്ണു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. വിഷ്ണുവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന അച്ഛനെ ജ്യൂസിനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വാതിലടച്ച് ബെഡ് ഷീറ്റ് കൊണ്ട് ഹുക്കില്‍ തൂങ്ങുകയായിരുന്നു.
Post Your Comments