
തനിക്ക് നേരെ ഉയർന്ന സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞ് അഹാന കൃഷ്ണ. താനും കുടുംബവും നേരിട്ട സൈബർ ബുള്ളിയിങിനെ കുറിച്ചും തന്നെ വെച്ച് കാശ് സമ്പാദിക്കുന്ന യുട്യൂബേഴ്സിനെ കുറിച്ചും തുറന്ന് പറയുകയാണ് അഹാന. തന്റെ ഫോട്ടോയും റബൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനൽ ആരംഭിക്കുന്നതെന്ന് അഹാന അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തനിക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടാകുന്നതെങ്കിലും പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു.
Also Read:മലപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ ഫാക്ടറി: സ്ഥാപനത്തിന്റെ ഉടമയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
‘പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഈ സൈബർ ആക്രമണം. അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു’, അഹാന പറഞ്ഞു.
ഇപ്പോൾ നെഗറ്റീവും സൈബർ ബുള്ളിയിങും എന്നെ ബാധിക്കാറില്ലെന്നുംഅതിനെ മറികടക്കാൻ പഠിച്ചുവെന്നും അഹാന പറയുന്നു. ഒരാഴ്ച മുമ്പാണ് അഹാന സംവിധാനം ചെയ്ത തോന്നൽ എന്ന മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു.
Post Your Comments