തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫിസുകളിൽ നടത്തിയ മിന്നൽപരിശോധനയിൽ മൂന്ന് ലക്ഷത്തിൽപരം രൂപ പിടികൂടി. ഓപറേഷൻ സത്യ ഉജാല എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് പണവും മദ്യകുപ്പികളും പിടികൂടിയത്.
കോഴിക്കോട് കക്കോടി- 180,000, മുക്കം- 7600, പത്തനംതിട്ട -34000, തിരുവല്ല – 25800, കോട്ടയം – 22352, ആലപ്പുഴ ഭരണിക്കാവ് -14500, വയനാട് മാനന്തവാടി -12000, എറണാകുളം കാക്കനാട് – 6000,- വൈത്തിരി – 4550, പന്തളം – 3400, കണ്ണൂർ മാതമംഗലം – 2000, ഇടുക്കി തൊപ്രാംകുടി – 1350, പാലക്കാട് – 800 എന്നിങ്ങനെയാണ് പണം പിടിച്ചെടുത്തത്
Also Read : പ്രളയം തടയുന്നതിൽ സർക്കാരിനു വീഴ്ച: ഡാം മാനേജ്മെന്റിലെ പരാജയങ്ങൾ ഉൾപ്പെടെ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്
പാലക്കാട് ഓഫിസിൽനിന്ന് രണ്ട് കുപ്പി മദ്യം പിടിച്ചെടുത്തു. എടപ്പാൾ സബ് രജിസ്ട്രാർ ഓഫിസിൽ 900 ചതുരശ്ര അടിയെന്നുപറഞ്ഞ് രജിസ്റ്റർ ചെയ്ത കെട്ടിടം 2500 ചതുരശ്ര അടി ആണെന്ന് കണ്ടെത്തി. കോട്ടയം ജില്ലയിലെ പുതുപ്പള്ളി, രാമപുരം, ഇടുക്കി ദേവികുളം ഓഫിസുകളിൽ കെട്ടിടങ്ങളുടെ വില കുറച്ച് രജിസ്റ്റർ ചെയ്യുന്നതായി കണ്ടെത്തി. ആലപ്പുഴ കുത്തിയതോട്, ഭരണിക്കാവ്, പുതുപ്പള്ളി സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്യുന്ന അസ്സൽ ആധാരം ലൈസൻസിയുടെ കൈവശം കൊടുത്ത് വിട്ട് ഉടമകൾക്ക് കൈമാറുന്നതായി കണ്ടെത്തി. പരിശോധനയിൽ പല ക്രമക്കേടും നടന്നതായി കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു.
Post Your Comments