IdukkiNattuvarthaLatest NewsKeralaNews

സ്‌പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പോക്‌സോ കേസ് പ്രതി പിടിയിൽ

മൂന്നാര്‍: സ്‌പെഷല്‍ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കൊല്ലം സ്വദേശി പ്രദീപ് കുമാറാ (45)ണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തുനിന്നും താന്‍ മൂന്നാറിലെത്തുകയാണെന്നും വൈദ്യുതി വകുപ്പിന്റെ മുറി നല്‍കണമെന്നും പ്രദീപ് ജീവനക്കാരെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നാറിലെത്തിയ പ്രദീപ് ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഐബിയില്‍ മുറിയെടുത്തു താമസിച്ചു. വെള്ളിയാഴ്ച രാവിലെ ഇയാൾ മൂന്നാര്‍ ഡിവൈഎസ്പിയെ വിളിച്ച് പോസ്‌കോ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എത്തിയിക്കുന്നതെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി എസ്എച്ച്ഒയും പോലീസുകാരും ഐബിയില്‍ വരാന്‍ പറയണമെന്നും ആവശ്യപ്പെട്ടു.

സ്വകാര്യ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സീരിയൽ നടിയും കാമുകനും പോലീസ് പിടിയിൽ

ഇയാളുടെ സംസാരത്തില്‍ അസ്വാഭാവീകത തോന്നിയ ഡിവൈഎസ്പി ഉടന്‍തന്നെ മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിനെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്ക് പാലക്കാട് കേന്ദ്രീകരിച്ച് പോസ്‌കോ കേസ് നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button