തിരുവനന്തപുരം: കപ്പലണ്ടി കഴിക്കാൻ മാസ്ക് മാറ്റിയ തൊഴിലാളിക്ക് 500 രൂപ പിഴചുമത്തിയതിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പൊലീസ് ഇത്തരത്തിൽ പിഴ ചുമത്തിയത്. ഇതേത്തുടർന്ന് മന്ത്രിമാരുടെയും നേതാക്കളുടെയും മാസ്ക്കില്ലാത്ത ചിത്രങ്ങളുമായി പ്രതികരിക്കുകയാണ് സോഷ്യൽ മാധ്യമങ്ങൾ.
Also Read:മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്!
മാസ്‌കില്ലാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കുടുംബവും കടല്‍ത്തീരത്ത് ഉല്ലസിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങൾ ഈ വിഷയത്തോട് പ്രതികരിക്കുന്നത്. അധികാരപ്പെട്ടവർക്ക് എന്തുമാകാം പാവങ്ങള്‍ മാസ്‌ക് താഴ്‌ത്തിയാല്‍ പിഴ, ഇതാണ് സമത്വ സുന്ദര കേരളമെന്ന് സാമൂഹ്യമാധ്യമങ്ങൾ പ്രതികരിക്കുന്നു.
അതേസമയം, കപ്പലണ്ടി തിന്നുമ്പോൾ മാസ്ക് മാറ്റിയതിന് പെറ്റിയടിച്ചയാളുടെ പക്കൽ പിഴയടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു പൊലീസ്. തുടർന്ന് നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ജാമ്യത്തിലിറക്കിയത്.
Post Your Comments