ഇസ്ലാമാബാദ്: താലിബാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. താലിബാൻ നേരിടുന്ന ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാകിസ്ഥാൻ ഒപ്പമുണ്ടാകുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖിക്ക് ഖുറേഷി ഉറപ്പ് നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
താലിബാന് സാമ്പത്തിക സഹായം നൽകുമെന്നും പാകിസ്ഥാൻ അറിയിച്ചു. മുത്താഖി ഉൾപ്പെടെയുള്ള ഇരുപതംഗ താലിബാൻ സംഘം ബുധനാഴ്ച ഇസ്ലാമാബാദിലെത്തിയിരുന്നു. ചൈന, റഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തി.
അഫ്ഗാൻ ആക്ടിംഗ് ധനകാര്യ മന്ത്രി ഹിദായത്തുള്ള ബദ്രി, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി നൂറുദ്ദീൻ അസീസ്, താലിബാൻ വ്യോമയാന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഒക്ടോബർ 21ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കാബൂൾ സന്ദർശിച്ചിരുന്നു.
Post Your Comments