
ശ്രീകണ്ഠപുരം: ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ ഏരുവേശി സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കാണാനില്ലെന്ന് പരാതി നൽകിയത്. ഇതുസംബന്ധിച്ച് സജു മാത്യുവിന്റെ സഹോദരന് നല്കിയ പരാതിയിൽ കുടിയാന്മല പൊലീസ് ആണ് കേസെടുത്തത്.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സജു മാത്യു എട്ടാം തീയതി രാത്രിയാണ് എയര്‍ഇന്ത്യ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. എന്നാൽ വീട്ടിലെത്താത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
Read Also :മുങ്ങിയ ബോട്ടിൽ തട്ടി മത്സ്യബന്ധന ബോട്ട് അപകടം : ആളപായമില്ല
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നിര്‍ദേശപ്രകാരം കുടിയാന്മല പ്രിൻസിപ്പൽ എസ്.ഐ നിബിന് ജോയിയുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം വിമാനത്താവളത്തിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചു. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതും പുറത്തുവന്ന് ടാക്സി കാറില്‍ കയറുന്നതുമായ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ കാറില്‍ കയറിയതിനു ശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. ഈ കാര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം തുടരുന്നത്. സജു മാത്യുവിനെ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയതായാണ് സംശയം.
Post Your Comments