AsiaLatest NewsNewsInternational

പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ തുടരുന്നു: 12 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്ക്ക് അറുതിയില്ല. പാക് പഞ്ചാബിലെ സഹിവാളിൽ പന്ത്രണ്ട് വയസ്സുകാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. മരീബ് അബ്ബാസ് എന്ന പെൺകുട്ടിയെയാണ് 22 കാരനായ മുഹമ്മദ് ദാവൂദ് തട്ടിക്കൊണ്ടുപോയത്.

Also Read:‘അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്ക്‘: താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. രാത്രി മരീബിന്റെ വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ ആരും അറിയാതെ കടത്തിക്കൊണ്ടു പോകുകയും തുടർന്ന് മതം മാറ്റി വിവാഹം കഴിക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടാനോ പെൺകുട്ടിയെ മോചിപ്പിക്കാനോ ഇതുവരെ ശ്രമങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

ഇത്തരം സംഭവങ്ങൾ പ്രദേശത്ത് ആവർത്തിച്ചിട്ടും അധികാരികൾ മൗനം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. മതഭ്രാന്തന്മാരെ ഭയന്ന് പെൺകുട്ടികൾക്ക് നാട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് മാധ്യമപ്രവർത്തകൻ വിൽസൺ റാസ പറയുന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭ വരെ ഇടപെടൽ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button